അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര പള്ളിക്കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എയും, മാമ്പ്ര പള്ളി വികാരി ഫാ.ജോൺ തോട്ടുംപുറവും ചേർന്ന് നിർവഹിച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം കെ.വൈ.ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്ത് മെമ്പർമാരായ ഡിയ മാർട്ടിൻ, രാജമ്മ വാസുദേവൻഎന്നിവർ പ്രസംഗിച്ചു

.