പള്ളുരുത്തി: ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ആദ്യകാലനേതാവും നിയമസഭാ സാമാജികനുമായിരുന്ന പി. ഗംഗാധരന്റെ ഓർമ്മയ്ക്കായി പി. ഗംഗാധരൻ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരന് നൽകും. ഡിസംബർ 1ന് രാവിലെ 10ന് പള്ളുരുത്തി എസ്.ഡി.പി.വൈസ്കൂൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ. സാനു പുരസ്ക്കാരം സമ്മാനിക്കും. ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാർഡ്. സമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. എം.വി.ബെന്നി അദ്ധ്യക്ഷത വഹിക്കും.