അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ 'പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ'എന്ന വിഷയത്തിൽ സംവാദം നടക്കും. പി.എസ്.സി റിട്ട. ജില്ലാ ഓഫീസർ എം.എസ് ഹരികൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കും. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.ബിബീഷ് ഉദ്ഘാടനം ചെയ്യും. സംസ്‌കൃത സർവകലാശാല എംപ്ളോയ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് ബ്യൂറോ ചീഫ് എം.വി. പോളച്ചൻ അദ്ധ്യക്ഷത വഹിക്കും.