police
റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ പി എസ് വിളിച്ചു ചേർത്ത ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികളുടേയും , ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം

ആലുവ: ബാങ്കുകൾ, എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ തീരുമാനം.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വിളിച്ചുചേർത്ത ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികളുടേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു.

# ധനകാര്യ സ്ഥാപനങ്ങളിലും എ.ടി.എമ്മുകളും കേന്ദ്രീകരിച്ച് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കും. # സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറ സംവിധാനത്തിന്റെയും ആൻറ്റി തെഫ്റ്റ് അലാറം സംവിധാനത്തിന്റെയും പ്രവർത്തനക്ഷമത പരിശോധിക്കും.

# ഇത്തരം സംവിധാനം ഇല്ലാത്തിടത്ത് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

# എല്ലാ എ.ടി.എമ്മുകളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിന് പ്രതിനിധികൾക്ക് എസ്.പി നിർദ്ദേശം നൽകി.