കൊച്ചി: നഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരി ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജെസി, സവിത പ്രകാശ്, ഫൈസൽ സി.എം, ബിനോയ് ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സ്മിത എം.കെ (പ്രസിഡന്റ്) ബിനു സ്കറിയ, സവിത പ്രകാശ് (വൈസ് പ്രസിഡന്റുമാർ) ഫൈസൽ സി.എം (സെക്രട്ടറി), ബിനോയ് ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു