ആലുവ: കുട്ടമശേരിയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ടീയ രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന ബീരാൻ കുട്ടമശേരിക്ക് നാട് വിട നൽകി. കുട്ടമശേരി മനക്കകാട് പന്തലുമാവുങ്കൽ ബീരാൻ എന്ന ബീരാൻ കുട്ടമശേരി ചൊവ്വാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ഐശ്വര്യ ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ്, സൂര്യ ആർട് ആന്റ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ്, ഡോ: അംബേദ്കർ ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള ബീരാൻ എം.സി .പി.ഐ യു സജീവ പ്രവർത്തകനുമായിരുന്നു.
സുര്യ നഗറിൽ അനുശോചന സമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം വി.വി. മൻമഥൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മീതീൻ പിള്ള, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. ബഷീർ, ഡോ: അംബേദ്കർ ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ, സൂര്യ ക്ലബ് പ്രസിഡന്റ് പി.ഐ. സമീരണൻ, റിയാസ് കുട്ടമശേരി, വി.വി. നാരായണപിള്ള, അബ്ദുൽ ഖാദർ പീടികകുടി, രഘുനാഥൻ, എൻ.ഐ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.