കോലഞ്ചേരി: വഴി നിറയെ കുഴി, പട്ടിമറ്റത്തേയ്ക്കെത്താൻ വഴിയില്ല.ടൗണിലേയ്ക്കെത്തുന്ന പ്രധാന റോഡുകളെല്ലാം തകർന്നതോടെ വാഹന യാത്രക്കാർ വഴി മാറി പോകുന്നു. ഇത് പട്ടിമറ്റത്തെ വ്യാപാരികൾക്കും തിരിച്ചടിയായി. മഴ മാറി വെയിലെത്തുമ്പോൾ തകർന്ന റോഡിൽ നിന്നും പറന്നുയരുന്ന പൊടി ശല്ല്യം കച്ചവട സ്ഥാപനങ്ങളെ ബാധിക്കുന്നതിനോടൊപ്പം വില്പനയും കുറഞ്ഞത് ഇരുട്ടടിയായി.
കിഴക്കമ്പലം ഭാഗത്തേയ്ക്കും, മൂവാറ്റുപുഴ ഭാഗത്തേയ്ക്കും, പുത്തൻ കുരിശ് ഭാഗത്തേയ്ക്കുമുള്ള റോഡുകളിൽ കുഴികൾ നിറഞ്ഞു. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റുന്നതിനാൽ നാലു ചക്ര, ഇരു ചക്ര വാഹനങ്ങൾ കുഴി വഴി ഒഴിവാക്കുന്നു.മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്നവർ തട്ടാംമുഗളിൽ തിരിഞ്ഞ് മഴുവന്നൂർ കടയിരുപ്പ് വഴി പോകുന്നു.കിഴക്കമ്പലത്തു നിന്നു വരുന്നവർ പഴന്തോട്ടം, പുളിഞ്ചുവട്, കടയിരുപ്പ് വഴി കോലഞ്ചേരിക്ക് പോകുന്നുപുത്തൻകുരിശിൽ നിന്ന് വരുന്നവർ പുളിഞ്ചുവട് കടയിരുപ്പ് വഴിയും പോകുന്നു.
ഒന്നരയടി വരെ താഴ്ന്ന് ഗർത്തം
ഈ വഴി ഓട്ടോ സഞ്ചരിക്കില്ല
പട്ടിമറ്റം ടൗണിൽ 150 ലധികം ഓട്ടോകൾ ഉണ്ട്. ഓട്ടോക്കാർക്കും ദുരിതമായി റോഡ്. ഓട്ടം കുറഞ്ഞു, അതിലുപരി തകർന്ന് തരിപ്പണമായ റോഡിലൂടെയുള്ള യാത്ര ഓട്ടോകൾക്ക് വ്യാപകമായ തകരാറുണ്ടാക്കുന്നു.
ജനപ്രതിനിധികൾ ഇടപെടണം
റോഡുകളുടെ പണി 30 നകം തീർക്കണമെന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ പണി തുടങ്ങിയിട്ടു പോലുമില്ല. അടിയന്തിരമായി അറ്റ കുറ്റ പണിയ്ക്ക് ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ആവശ്യം.
വി.വി ഗോപാലൻ (പ്രസിഡന്റ്) , ടി.പി അസൈനാർ (ജനറൽ സെക്രട്ടറി)
വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റ്