ഫോർട്ട് കൊച്ചി: മലയാള സിനിമക്ക് മറക്കാനാവാത്ത നിസ്തുലങ്ങളായ നിരവധി സംഭാവനകൾ നൽകിയ ശ്രേഷ്ഠ വ്യക്തി ടി.കെ. പരീക്കുട്ടിയുടെ അൻപതാം ചരമവാർഷികവും നൂറ്റിപതിമൂന്നാം ജൻമവാർഷികവും 15 ന് നടക്കും.വൈകിട്ട് 5ന് മട്ടാഞ്ചേരി ടൗൺ ഹാളിൽ നടക്കുന്ന പരിപാടി സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും.ഇതിനോടനുബന്ധിച്ച് പരീക്കുട്ടി നിർമ്മിച്ച നീലക്കുയിൽ സിനിമാ പ്രദർശനം നടന്നു.ജോൺ പോളിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ കമൽ അനുസ്മരണ പ്രഭാഷണം നടത്തും. ഗായകൻ പി.ജയചന്ദ്രൻ നിർമ്മാതാവായ ആർ.എസ്.പ്രഭുവിനെ ആദരിക്കും. എ. വിൻസന്റ് പുരസ്ക്കാരം രാജീവ് രവിക്ക് നൽകും.പരീക്കുട്ടിയോടൊപ്പം പ്രവർത്തിച്ച 30 തോണി തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. സംവിധായകരായ കെ.ജി.ജോർജ്, ജോഷി, മോഹൻ' മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ചടങ്ങിൽ പരീക്കുട്ടിയോടൊപ്പം ചന്ദ്ര താരയിൽ പ്രവർത്തിച്ച അനശ്വര കലാകാരൻമാരുടെ കുടുംബാംഗങ്ങൾക്ക് ഫൗണ്ടേഷൻ സ്നേഹോപകാരം നൽകും.