തൃക്കാക്കര :ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച നാല്പതുകാരന് കൈത്താങ്ങായി കാക്കനാട് സൺറൈസ് ആശുപത്രി.
കാസർകോട് സ്വദേശിയായഇയാൾ എട്ടുവർഷമായിരോഗബാധിതനാണ്. ചുമക്കുമ്പോൾ കഫത്തിന്റെ കൂടെ രക്തം വരുമായിരുന്നു.പതിവായി ആശുപത്രയിൽ കിടക്കേണ്ട അവസ്ഥ.
എട്ടുമാസം മുമ്പ് കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കാർസിനോയിഡ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തി.കാർഡിയോ തൊറാസിക് സർജൻ ഡോ.നാസർ യൂസഫിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഇടത് ശ്വസകോശത്തിന്റെ ഏതാണ്ട് പകുതി ഭാഗത്തോളം രോഗംവ്യാപിച്ചതായും മനസ്സിലാക്കി. ശസ്ത്രക്രിയ നടത്താൻ നിർദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ ഗൾഫിലേക്ക് പോയി. എന്നാൽ രോഗം മൂർച്ഛിച്ചതിനെതുടർന്ന് മടങ്ങി. ബംഗ്ളൂരു തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ആശുപത്രികളെ സമീപിച്ചെങ്കിലും അവർ ശസ്ത്രക്രിയ നടത്താൻ തയ്യാറായില്ല. ഒടുവിൽ സൺറൈസിൽ മടങ്ങിഎത്തി. ശസ്ത്രക്രിയയ്ക്ക് ശേഷംഅഞ്ച് ദിവസത്തിനകം തന്നെ പൂർണമായി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിഅദ്ദേഹത്തിന്റെ ഇടതു ശ്വാസകോശം നീക്കം ചെയ്തു.കാർഡിയോ തൊറാസിക് സർജൻ ഡോ.നാസർ യൂസഫ് ,തൊറാസിക് സർജൻ ഡോ. ഷാജി പി. ജി, ഡോ. വിനീത് അലക്‌സാണ്ടർ, ഡോ. ജിതിൻ ജോസ് എന്നിവർ നേതൃത്വം നൽകി