തോപ്പുംപടി: പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ് സ്ക്കൂളിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3ന് സ്ക്കൂൾ ഹാളിൽ നടക്കുന്ന പരിപാടി മാനേജർ അബ്ദുൾ സിയാദ് ഉദ്ഘാടനം ചെയ്യും. പി.ടി.എ.പ്രസിഡന്റ് അബ്ദുൾ കലാം അദ്ധ്യക്ഷത വഹിക്കും.