കുമ്പളം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെയും ബി.പി.സി.എൽ വില്പനനീക്കം നിർത്തലാക്കുക, വാളയാർ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാടവനയിൽ നടത്തിയ ധർണ മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.എം. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ജി. സുധാംബിക, അഫ്സൽ നമ്പ്യാരത്ത്, എം.ജി. സത്യൻ, ഷെർളി ജോർജ്, എൻ.പി. മുരളീധരൻ, എസ്.ഐ. ഷാജി, ശ്രീജിത്ത് പറക്കാടൻ, സി.എക്സ്. ഷാജി, സി.ഇ. വിജയൻ, ലീല പത്മദാസൻ, എം.വി. ഹരിദാസ്, റസീന സലാം, രാജേശ്വരി സത്യൻ, ഷീജ പ്രസാദ്, എം.ഡി. ബോസ് എന്നിവർ സംസാരിച്ചു.