വൈപ്പിൻ : വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേറ അദ്ധ്യക്ഷത വഹിക്കും. സിനിമാ സംവിധായകൻ ജിബു ജേക്കബ് മുഖ്യാതിഥി ആയിരിക്കും.