കൊച്ചി : ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഓക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) 2019 നവംബർ 21ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വച്ച് ഹെൽത്ത്‌കെയർ കമ്മ്യൂണിക്കേഷൻ ഫോറം 2019 സംഘടിപ്പിക്കും. 'ആരോഗ്യപരിചരണ വിദഗ്ദരെ ഭാവിയ്ക്കായി അഭ്യസിപ്പിക്കുക' എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഹെൽത്ത്‌കെയർ കമ്മ്യൂണിക്കേഷന്റെ സ്ഥാപകയായ ഡോ. ഇന്ദു അർണേജ മുഖ്യ അവതരണം നടത്തും. ആരോഗ്യപരിചരണ വിദഗ്ദർ, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർമാർ , ജീവനക്കാർ, വിദ്യാഭ്യാസ സേവന ദാതാക്കൾ, അക്കാഡമിക്കുകൾ എന്നിവർക്ക് സൗജന്യമായി ഫോറത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷന് http://cloud.2occupationalenglishtest.org/KochiForum19 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി : നവംബർ 19