കൊച്ചി: വൈശാഖ് വിജയന്റെ മൈനിംഗ് ദ മിനിട്ട്സ് എന്ന ഏകാംഗ ചിത്രപ്രദർശനം ഇന്ന് രാവിലെ 10.30ന് ഡർബാർ ഹാൾ കലാകേന്ദ്രം ബി ഗാലറിയിൽ മൈത്രേയൻ ഉദ്ഘാടനം ചെയ്യും. ഡോ. രാജശ്രീ വിശിഷ്ടാതിഥിയായിരിക്കും. എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. പ്രദർശനം 20ന് അവസാനിക്കും.