കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമുളള ജില്ലാതല കലാ കായിക മത്സരങ്ങൾ ഡിസംബർ ഒന്നിന് കലൂർ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ നടക്കും. ബോർഡ് മെമ്പർ ടി.ബി.സുബൈർ ചെയർമാനും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ക്രിസ്റ്റഫർ കൺവീനറുമായും മുപ്പതുപേർ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.