അങ്കമാലി: പാലിശേരിയിൽ വീടു കുത്തിപ്പൊളിച്ച് അകത്തു കയറി വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന മോഷണസംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ സുബിൻ (31),ലക്കി മാജി (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 1.30ന് പാലിശേരിയിൽ ബേബിയുടെ വീട്ടിലായിരുന്നു മോഷണം.
വീടിന്റെ ടെറസിലെ വാതിൽ കുത്തിപ്പൊളിച്ച്അകത്തുകടന്നമോഷ്ടാക്കൾഭീഷണിപ്പെടുത്തിഅലമാരയിൽനിന്ന് 5000 രൂപ കവരുകയായിരുന്നു.സ്വർണാഭരണങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ബഹളം വച്ചപ്പോൾ ഓടി രക്ഷപെട്ടു. പൊലീസ് ഇൻസ്പെക്ടർ എസ്.മുഹമ്മദ് റിയാസ്, എസ്ഐ ജി.അരുൺ, ഉദ്യോഗസ്ഥരായ റോണി ,സുധീഷ്, ജീമോൻ, മഹേഷ്, സലിൻ കുമാർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.