കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എറണാകുളത്ത് ശിശുദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. റാലി രാവിലെ എട്ടിന് എറണാകുളം രാജേന്ദ്ര മൈതാനത്തിക്ക് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ നിന്നും ആരംഭിച്ച് ഡർബാൾ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ എറണാകുളം സെന്റ് ആന്റണീസ് ഗവൺമെന്റ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനി സി.എൽ. നേഹ ഉദ്ഘാടനം ചെയ്യും.
ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ കലോത്സവമായ 'വർണ്ണോസവം'' ത്തിൽ യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസസ് ഗേൾസ് ഹൈസ്‌കൂളിലെ റോസിക മേരി അദ്ധ്യക്ഷയായിരിക്കും. ശിശുദിന റാലിയിൽ ആകർഷകമായി പങ്കെടുക്കുന്ന സ്‌കൂളുകൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.