കൊച്ചി: നടി സജിതാ മഠത്തിലിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മിഷൻ നിർദ്ദേശിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മിഷന് ഇടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പൊലീസിന് കൈമാറിയത്.