കൊച്ചി: ചതയോപഹാര ഗുരുദേവ ട്രസ്‌റ്റ് പ്രസിദ്ധീകരിച്ച പത്രാധിപർ കെ. സുകുമാരന്റെ വിഖ്യാതമായ കുളത്തൂർ പ്രസംഗം സാമൂഹ്യനീതിയുടെ ശംഖൊലി എന്ന ലഘുലേഖ പ്രകാശനം ഇന്ന് വൈകിട്ട് ആറിന് കലൂർ ആസാദ് റോഡിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. ആനന്ദചന്ദ്രോദയം സ്കൂൾ മാനേജർ പി.ഐ. തമ്പി പ്രകാശനം നിർവഹിക്കും. കേരളകൗമുദി ന്യൂസ്എഡിറ്റർ ടി.കെ. സുനിൽകുമാർ ആദ്യകോപ്പി ഏറ്റുവാങ്ങും.