കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ 17 മുതൽ ഡിസംബർ 27 വരെ മണ്ഡലം ചിറപ്പ് മഹോത്സവം ആഘോഷിക്കും. ദിവസവും വൈകിട്ട് 6ന് പള്ളിക്കാവ് ഫ്രണ്ട്സിന്റെ ചെണ്ടമേളം, 7ന് മേൽശാന്തി മരുതൂർക്കരമന വിനോദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചിറപ്പുപൂജ, ദീപാരാധന എന്നിവ നടക്കും. ഡിസംബർ 7ന് വൈകിട്ട് 7ന് തൃപ്പുണിത്തുറ രവീന്ദ്രനാഥ മേനോനും സംഘവും അവതരിപ്പിക്കുന്ന അയ്യപ്പൻ പാട്ടും വിളക്കും ഉണ്ടായിരിക്കും. ഡിസംബർ 10ന് വൈകിട്ട് 6.30ന് കാർത്തിക വിളക്കും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും.