metro
മെട്രോ റെയിൽ അരൂരിലേക്കു നീട്ടണമെന്നാവശ്യപ്പെട്ട് മരട് ശ്രീ നാരായണ പാർക്കിൽ നടന്ന ജനകീയ സമിതി രൂപീകരണ യോഗത്തിൽ മരട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ജയകുമാർസംസാരിക്കുന്നു

മരട്:കൊച്ചി മെട്രോ റെയിൽ അരൂരിലേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം പ്രഥമ പരിഗണന അർഹിക്കുന്നതാണെന്ന് എസ്.എൻ. പാർക്കിൽ നടന്ന റസിഡൻസ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം അഭിപ്രായപ്പെട്ടു. ചേർത്തല മുതലുള്ള പ്രദേശങ്ങളിൽ നിന്ന് നിത്യേനപതിനായിരക്കണക്കിനാളുകൾ കൊച്ചി നഗരത്തിലേക്കെത്തുന്ന സഞ്ചാര പാതയാണ് എൻ എച്ച്. ബൈപാസ്.നിറഞ്ഞു കവിഞ്ഞു വരുന്ന ബസ് സർവീസുകളിൽ കയറിപ്പറ്റാൻ കുമ്പളം, നെട്ടൂർ , കുണ്ടന്നൂർ,മരട് പ്രദേശത്തുകാർക്ക് കഴിയാറില്ല. മരട് മേഖലയിൽ ജനകീയ സമരസമിതി രൂപീകരിച്ചു . യോഗത്തിൽ മരട് സഹ:ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം.അഷറഫ് മുഖ്യപ്രഭാഷണം നടത്തി. സിബി സേവ്യർ,എസ്.ബാലകൃഷ്ണൻ,പി.ഡി. ശരത് ചന്ദ്രൻ,ലാൽബർട്ട് ചെട്ടിയാംകൂടി ,സി.ബി.മഹേഷ്,സാദിക്ക് തുടങ്ങിയവർ പ്രസംഗിച്ചു സിബിസേവ്യർ ചെയർമാനും സി.കെ.വേണു ജനറൽ കൺവീനറുമായി സമരസമിതിയുംരൂപീകരിച്ചു