കൊച്ചി: സെന്റ് ആൽബർട്‌സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആൽബർട്‌സ് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന ആർച്ച് ബിഷപ്പ് ലെയനാർഡോ മെല്ലാനോ ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നാൽപ്പതോളം വിദ്യാലയങ്ങൾ മാറ്റുരച്ച ടൂർണമെന്റ് 13ന് സമാപിച്ചു. എൽ.പി വിഭാഗത്തിൽ തെരേസ സ്‌പിനേലി പബ്ലിക്‌ സ്‌കൂളും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് സെന്റ് റിതാസ് ഹൈസ്കൂൾ പെരുമാനൂരും, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നിന്ന് വല്ലാർപാടം സെന്റ് മേരീസും വിജയികളായി. വിജയികൾക്കുള്ള എവറോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ്പ്രൈസും മുൻ അന്താരാഷ്ട്രതാരം ജോസ് പി അഗസ്റ്റിൻ സമ്മാനിച്ചു.