hilllogo
ലോഗോ

കൊച്ചി : രണ്ടു പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച ശബരി റെയിൽപ്പാതയും എരുമേലിയിലെ നിർദ്ദിഷ്ട വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിച്ച് മലയോരമേഖലയുടെ സമഗ്രമായ വികസനത്തിന് വേഗത കൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കളമൊരുങ്ങി. പ്രക്ഷോഭത്തിന് മുന്നോടിയായി ഡിസംബർ ആദ്യവാരം കോട്ടയത്ത് 'മലയോര വികസന സംഗമം' സംഘടിപ്പിക്കും.

ഹിൽ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് പ്രമോഷൻ കൗൺസിലാണ് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയുടെ വികസനത്തിന് രംഗത്തിറങ്ങുന്നത്. 21 വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചഅങ്കമാലി - എരുമേലി - തിരുവനന്തപുരം ശബരി റെയിൽപ്പാത പൂർത്തീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

# ജനപ്രതിനിധികൾ കൈകോർക്കും
ഡിസംബർ അവസാനവാരം കോട്ടയത്ത് ചേരുന്ന മലയോര വികസന സംഗമത്തിൽ ജസ്റ്റിസ് ബി. കെമാൽപാഷ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലേയും വ്യവസായിക രംഗങ്ങളിലെ പ്രമുഖരും മത സാമുദായിക നേതാക്കളും സംഗമത്തിൽ പങ്കെടുക്കും.

മലയോര വികസനസംഗമത്തിന്റെ ലോഗോ വനംവകുപ്പ് മന്ത്രി കെ. രാജു എം.എൽ.എമാരായ റോഷി അഗസ്റ്റ്യൻ, എൻ. ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി ടീച്ചർ, സജി വർഗീസ്, നോജി ജോസ്, അജി.ബി.റാന്നി, ഷിബു വട്ടപ്പാറ, ബി.ഷാജി എന്നിവർ പങ്കെടുത്തു.


# പൂർത്തിയായത്ഏഴര കിലോമീറ്റർ

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് താല്പര്യമുള്ള പദ്ധതിയാണെങ്കിലും ശബരി റെയിൽപ്പാത ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. സ്ഥലമെടുപ്പ് ഉൾപ്പെടെ സുപ്രധാന ജോലികൾ പൂർത്തിയായിട്ടില്ല. 1998 ൽ അനുമതി ലഭിച്ച പാതയ്ക്ക് 256 കോടി ചെലവഴിച്ചു. 7.5 കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവുമാണ് പൂർത്തിയായത്.

2017 സെപ്തംബറിലെ എസ്റ്റിമേറ്റ് 2,816 കോടി രൂപ

# ശബരിപ്പാതയുടെ ഗതികേട്

കാലടി മുതൽ പാലാ രാമപുരം വരെ 70 കിലോമീറ്ററിൽ സ്ഥലം ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ വർഷംകേന്ദ്രബഡ്‌ജറ്റിൽ അഞ്ചു കോടി രൂപ മാത്രം

ഇക്കുറി വെറും ഒരു കോടി രൂപ.

സംസ്ഥാന ബഡ്‌ജറ്റിൽ 50 കോടി രൂപ

ഇതുവരെ ലഭിച്ച ബഡ്‌ജറ്റ് വിഹിതം : 443 കോടി രൂപ

ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിച്ചെങ്കിലും നടപടിയില്ല

പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെ ബോർഡും നീതി ആയോഗും അംഗീകാരം നൽകിയിട്ടില്ല.

സ്ഥലമെടുക്കുന്നതിന് 20 ഉദ്യോഗസ്ഥർ, മൂന്ന് ഓഫീസുകൾ.

പണമില്ല, സ്ഥലമെടുപ്പ് നീളുന്നു.