കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിലും, പള്ളികൾക്കും വിശ്വാസികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഓർത്തഡോക്സ് സഭയുടെ വടക്കൻ മേഖല പ്രതിഷേധ സമ്മേളനം ഞായറാഴ്ച വൈകിട്ട് 3 ന് കോലഞ്ചേരിയിൽ നടക്കും. സുപ്രീം കോട‌തി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമ്മേളനം ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.