കാലടി: മാണിക്കമംഗലം ചിറയോട് ചേർന്ന് അനധികൃതമായി നടത്തുന്ന നിർമ്മാണ പ്രവർത്തനം ഉടനെ നിർത്തിവയ്ക്കണമെന്ന് കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.ബി. സാബു ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഈ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ അദ്ദേഹം പറഞ്ഞു.