citu
അങ്കമാലി റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം എസ്.എൻ.ഡി.പി ഹാളിൽ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : തകർച്ചയെ നേരിടുന്ന കള്ളു വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അങ്കമാലി റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന സമ്മേളനം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. ചെത്ത് തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി തങ്കച്ചൻ, യൂണിയൻ സെക്രട്ടറി കെ.കെ. ഷിബു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി, യൂണിയൻ ട്രഷറർ എൻ.കെ. സദാനന്ദൻ, കെ.വി. സുരേന്ദ്രൻ, ജിത്ത്ലാൽ രാമൻ എന്നിവർ പ്രസംഗിച്ചു. ഏഴ് പഴയകാല തൊഴിലാളികളെ പൊന്നാടഅണിയിച്ച് ആദരിച്ചു.