കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ 18 മുതൽ 30 വരെ അക്ഷയ സെന്ററുകൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പ് രോഗികൾ വിവരം പഞ്ചായത്ത് ഓഫീസിൽ അറിയിച്ചാൽ മസ്റ്ററിംഗ് വീടുകളിൽ വന്ന് നടത്തും. നിശ്ചിത ദിവസത്തിനകം മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.