അങ്കമാലി: നസ്രത്ത് നഗർ റോഡ് പരേതനായ മുൻ ടെൽക് ജീവനക്കാരൻ എൽ. ഫ്രെഡിയുടെ ഭാര്യ കെ.വി. പുരയിടം അനസ്താസി ഫ്രെഡി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ജോസ്‌പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ: ഷെർലി എ.എഫ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), വിജി സ്റ്റീഫൻ, മെർലിൻ എ.എഫ്. (എൻജിനിയർ ടെൽക്). മരുമക്കൾ: ആന്റണി സ്റ്റീഫൻ (ബാസകറ്റ്‌ബാൾ കോച്ച്), ടി.ജി. സാബു (ഡെപ്യൂട്ടി തഹസിൽദാർ).