അങ്കമാലി: കാഞ്ഞൂർ തെക്കേ അങ്ങാടി തുറവുങ്കര എയർപോർട്ട് റോഡ് ഇരട്ടപ്പാതയാക്കി വികസിപ്പിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എ. സന്തോഷാണ് പ്രമേയം അവതരിപ്പിച്ചത്. വല്ലം പാലം തുറക്കുന്നതോടെ പെരുമ്പാവൂരിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള ഏറ്റവും എളുപ്പമുള്ള റോഡെന്ന നിലയിൽ ഇതിന്റെ വികസനം അത്യാവശ്യമാണ്.