മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ ചൊവ്വാഴ്ച രാത്രി 3ന് കടകളിൽ മോഷണം നടന്നു. പേഴയ്ക്കാപ്പിള്ളി പായിപ്ര റോഡിൽ സി.കെ.ഡിജിറ്റിൽ മൊബെെൽ ഷോപ്പ് കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഒന്നേകാൽ ലക്ഷം രൂപയുടെ മൊബെെൽ ഫോണുകളും കവർന്നു. സ്റ്റുഡന്റ്സ് വേൾഡ് ബുക്ക്സ്റ്റാൾ, പ്ലെെവുഡ് വി​ൽക്കുന്ന സഫ മിൽസ് സ്റ്റോർ എന്നവയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഈ സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങൾ കവർന്നു. മൂന്നു കടകളുടേയും ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വ്യാപാരി വ്യവസായി ഏകോപന സമി​തി മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പി.എ. കബീർ, വ്യാപാരി വ്യവസായി സമി​തി പേഴയ്ക്കാപ്പിള്ളി മേഖല സെക്രട്ടറി പി.എസ്. ഗോപകുമാർ എന്നിവർ കടകൾ സന്ദർശിച്ചു.