kklm
കൂത്താട്ടുകുളത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ റോയി എബ്രാഹം നിർവഹിക്കുന്നു

കൂത്താട്ടുകുളം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റോയി എബ്രഹാം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ എം.എം അശോകൻ അദ്ധ്യക്ഷനായിരുന്നു. വൈസ്ചെയർപേഴ്സൻ വിജയശിവൻ, കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, എ.എസ്.രാജൻ' ഫെബീഷ് ജോർജ്ജ് ,കലാ രാജു , എന്നിവർ പ്രസംഗിച്ചു.പ്രധാനമന്ത്രി ആവാസ് യോജന നഗരം ലൈഫ് പദ്ധതിയുടെ ഭാഗമായി എറണാകുളം കുടുംബശ്രീ മിഷന്റെ കീഴിൽ അഗ്നിരംഗ കമ്മ്യൂണിറ്റി തിയറ്റർ അവതരിപ്പിച്ച നാടകം കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു.