പറവൂർ : മാല്യങ്കര ശ്രീ ഭൈരവൻ ക്ഷേത്രത്തിലെ നവഗ്രഹക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം എച്ച്.എം.ഡി.പി സഭ സെക്രട്ടറി ടി.എസ്. ബിജിൽകുമാറും ഗണപതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഹിന്ദുമഹാസഭ പ്രസിഡന്റ് സി.ഡി. പ്രകാശനും നിർവഹിച്ചു. ആദിത്യൻ, ചന്ദ്രൻ, കുചൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു തുടങ്ങിയ നവഗ്രഹവിഗ്രഹങ്ങൾ വൃത്താകാര ശ്രീകോവിലിൽ ഒരേ പീഠത്തിൽ പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രത്തിന്റെ രൂപകല്പനയും സ്ഥാനനിർണയവും നിർവഹിച്ചത് പി.പി.ദേവനാണ്. ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.സഭ സെക്രട്ടറി പി.ബി. സാംബശിവൻ,എൻ.കെ. അച്ചുതൻ, എൻ.കെ. വിനോബ, എസ്.വി. സുതൻ, ടി.എസ്. രഞ്ചൻ, സരീഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു. നവഗ്രഹ ക്ഷേത്ര നിർമ്മാണ ഫണ്ടിലേയ്ക്കുള്ള ആദ്യ സംഭാവന ശ്രീകാന്ത് തന്ത്രിയിൽ നിന്ന് കെ.എ. ദിലീപ്കുമാർ ഏറ്റുവാങ്ങി.