മൂവാറ്റുപുഴ: എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് കേരളപ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ( കെ.പി.എസ്.എം.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു .വർഷങ്ങളായി ജോലിയിൽ പ്രവേശിച്ചിട്ടും ഒരു വേതനവും കൈപ്പറ്റാത്ത കേരളത്തിലെ ആയിരക്കണക്കിന് അദ്ധ്യാപകരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവെൻഷനിൽ പ്രസിഡന്റ് എം.എം.അലിയാർ അദ്ധ്യക്ഷത വഹിച്ചു.