mithree-mytree-
മൈത്രി - മൈട്രീ പദ്ധതിയുടെ ഉദ്ഘാടനം പറവൂർ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ജെസി രാജു നിർവ്വഹിക്കുന്നു.

പറവൂർ : ഇ ഉന്നതിയും ഹരിതകേരള മിഷനും പതഞ്ജലി കോളേജ് ഒഫ് യോഗയുമായി ചേർന്ന് പറവൂരിൽ നടപ്പാക്കുന്ന മൈത്രി - മൈട്രീ പദ്ധതിക്ക് തുടക്കം. ദക്ഷിണ മൂകാംബിക ക്ഷേത്ര പരിസരത്ത് ചെടികൾ നട്ട് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ജെസി രാജു ഉദ്ഘാടനം ചെയ്തു. എൻ.എം. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി എല്ലാവരും അവരവരുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷതൈക്കൾ, ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതാണ് പദ്ധതി.