പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല വി.എം.ജെ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റിമുപ്പതാം ജൻമദിനം ആഘോഷിച്ചു.സ്‌കൂളിൽ സംഘടിപ്പിച്ച കളിപ്പാട്ട പ്രദർശനം കുട്ടികൾക്ക് ഏറെ ആനന്ദകരവും, കൗതുകവുമായി. ആയിരത്തിലധികം കളിപ്പാട്ടങ്ങളുടെ പ്രദർശനമാണ് അണിയിച്ചൊരുക്കിയത് .കൂടാതെ വി.എം.ജെ പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ഷൈജു പി.റ്റി അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.നൂറിലധികം വിദ്യാർത്ഥികൾ ചാച്ചാജിയായി വെളുത്ത കുർത്തയും, തൊപ്പിയും, റോസാപ്പൂവും അണിഞ്ഞ് പ്രദർശന ഹാളിൽ മധുരം വിതരണം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ ഹാരിസ് വി.എം ശിശുദിന സന്ദേശം നൽകി.