വൈപ്പിൻ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കൊച്ചി താലൂക്കുതല സമ്മേളനം 18ന് രാവിലെ 9ന് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് സഹകരണനിലയം ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. ഓച്ചന്തുരുത്ത് ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അദ്ധ്യക്ഷത വഹിക്കും. സഹകരണ പ്രസ്ഥാനത്തിലൂടെ സർക്കാരിന്റെ പുതിയ സംരംഭങ്ങൾ എന്ന വിഷയം മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.എം. മോനായി അവതരിപ്പിക്കും. ഇടക്കൊച്ചി സഹ. ബാങ്ക് പ്രസിഡന്റ് ജോൺറിബല്ലോ മോഡറേറ്ററാകും. പള്ളുരുത്തി മണ്ഡലം സഹ.ബാങ്ക് പ്രസിഡന്റ് ടി. കെ. വത്സൻ, കൊച്ചിൻ പി.സി.എ.ആർ.ബി പ്രസിഡന്റ് സുനിൽകുമാർ, മട്ടാഞ്ചേരി മഹാജനിക് ബാങ്ക് ജനറൽ മാനേജർ വി.കെ. വിജയൻ, വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ എൻ.സി. മോഹനൻ, പി.പി. ഗാന്ധി, എ.കെ. ശശി, വിവിധ യൂണിയൻ നേതാക്കളായ കെ.എസ്. അജയകുമാർ, ഗോഡ്‌വിൻ സിക്കേര, ഡാർവിൻ വി.കെ. തുടങ്ങിയവർ സംസാരിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന സഹകരണ സമ്മേളനത്തിൽ ആൽബി കളരിക്കൽ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. കെ.കെ. ജോഷി, എം.ആർ. ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, കെ. ശ്രീലേഖ, പ്രഭാകരമാരാർ, സോന ജയരാജ്, സോഫിയ ജോയി, സുരേഷ് മാധവൻ, ജ്യോതിപ്രസാദ്, മേരിപാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.