കൊച്ചി: എറണാകുളം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നല്കി ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിലേയും ഹയർ സെക്കൻഡറിയിലേയും വിദ്യാർത്ഥികൾ ശിശുദിനം ആഘോഷിച്ചു. സ്വന്തം വീടുകളിൽ തയ്യാറാക്കിയ ഉച്ചഭക്ഷണമാണ് അവർ സ്നേഹപൂർവം ആശുപത്രിയിലേക്ക് എത്തിച്ചത്. അദ്ധ്യാപികമാരായ സുനി, ശ്രീലക്ഷ്മി, പി .ടി. എ അംഗം അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതിച്ചോർ വിതരണം.