mes
ശശുദിനാഘോഷത്തോടനുബന്ധിച്ച് പുന്നമറ്റം എം ഇ എസ് എൽ പി സ്കൂളിലെ കുട്ടികൾ നടത്തിയ ബ്ലൂമിംഗ് ബഡ്സ് എന്ന കലാവിരുന്നിന്റെ ഉദ്ഘാടനം എം ഇ എസ് ജില്ലാ പ്രസിഡന്റ് എം.എം. അഷറഫ് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: ശി​ശുദിനാഘോഷത്തോടനുബന്ധിച്ച് പുന്നമറ്റം എം. ഇ .എസ്. എൽ .പി സ്കൂളിലെ കുട്ടികൾ ബ്ലൂമിംഗ് ബഡ്സ് എന്ന കലാവിരുന്നിന് തുടക്കം കുറിച്ചു.എം ഇ എസ് ജില്ലാ പ്രസിഡന്റ് എം.എം. അഷറഫ് കലാവിരുന്നിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം .ഇ .എസ് ലീഗൽ അഡ്വെെസർ ആരീഫ് സി.കെ അദ്ധ്യക്ഷത വഹിച്ചു. . സ്ക്കൂൾ ഹെഡ്മാസ്റ്റർ അൻസാർ ടി.എ സ്വാഗതം പറഞ്ഞു. എം ഇ എസ് ജില്ലാ സെക്രട്ടറി ലിയാകത്ത് അലിഖാൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ ട്രഷറർ വി. എ. സെയ്ത് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം ഇ എസ് താലൂക്ക് പ്രസിഡന്റ് കെ.എം. സലിം, സെക്രട്ടറി മക്കാർ അബ്ദുൾ റഹിമാൻ, ജില്ലാ കമ്മറ്റി അംഗം പി.എസ്. നസറുദ്ദീൻ , ആയവന മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ്, പി. ടി .എ പ്രസിഡന്റ് യൂനസ് തങ്ങൾ, ഷറീന സി എസ് എന്നിവർ സംസാരിച്ചു.