കിഴക്കമ്പലം: പട്ടിമറ്റം കേന്ദ്രമായി സ്‌നേഹതീരം യൂത്ത് വിംഗ് ചാരിറ്റി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർദ്ധന വിദ്യാർത്ഥിക്ക് വീട് നിർമിക്കുന്നതിനായി അഞ്ചര സെന്റ് സ്ഥലവും മറ്റൊരു കുടുംബത്തിനു 3 സെന്റ് സ്ഥലവും പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ബാബു സെയ്താലി അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ എ.പി.കുഞ്ഞുമുഹമ്മദ്, കെ.എം.സലീം, പി.എച്ച്.അനൂപ്, ദാറുൽ ഹുസ്‌ന അറബിക് കോളജ് പ്രിൻസിപ്പൾ നജീബ് മൗലവി, കെ.എം.പരീത് പിള്ള, സ്‌നേഹതീരം ട്രസ്റ്റ് സെക്രട്ടറി ഡോ. അനസ്, കെ.എ. മുഹമ്മദ്കുഞ്ഞ്, ഹനീഫ കുഴുപ്പിള്ളി, ടി.എ. ഇബ്രാഹിം, മുഹമ്മദ് ബിലാൽ, കെ.എം. വീരാൻകുട്ടി, പി.ഐ.ബഷീർ, എൻ.എം. മുഹമ്മദ്, റംഷാദ് പട്ടിമറ്റം, നവാസ് ചെങ്ങര, കെ.വൈ. ഹാരിസ് എന്നിവർ പ്രസംഗിച്ചു.