1
'മൈത്രി മൈട്രീ' പദ്ധതി ഡോ. എം. ബീന ഉദ്ഘാടനം ചെയ്യുന്നു,ഭാരത് മാതാ കോളേജ് മാനേജർ ഫാ:ജേക്കബ് ജിപാലക്കാപ്പിള്ളി ,ഹരിത കേരളം മിഷൻജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, സ്റ്റേറ്റ്‌ടെക്‌നിക്കൽ ഓഫീസർ ഹരിപ്രിയ ദേവി, തുടങ്ങിയവർ സമീപം

തൃക്കാക്കര: തൃക്കാക്കര ഭാരത് മാതാ കോളേജിൽ 'മൈത്രി മൈട്രീ' പദ്ധതിക്ക് തുടക്കമായി. പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൻ ഡോ. എം.ബീന കാക്കനാട്ടെ ക്യാംപസിൽ നിർമ്മിക്കുന്ന പച്ചത്തുരുത്തിനായി വൃക്ഷതൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളസർക്കാരിന്റെ ഹരിതകേരളമിഷനും, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഉന്നതിഫൗണ്ടേഷനുമായി ചേർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പങ്കാളിത്തത്തോടെ 'മൈത്രി മൈട്രീ' എന്ന പേരിൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്ന പദ്ധതി ആരംഭിച്ചത്. ഭാരത് മാതാ കോളേജ് മാനേജർ ഫാ:ജേക്കബ് ജിപാലക്കാപ്പിള്ളി ,ഹരിത കേരളം മിഷൻജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, സ്റ്റേറ്റ്‌ടെക്‌നിക്കൽ ഓഫീസർ ഹരിപ്രിയ ദേവി, ഇ ഉന്നതി ഫൌണ്ടേഷൻ ഭാരവാഹികളായ ഡോ.ബിന്ദുസത്യൻ,ആശവിനയൻ, സിമിസ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.

ലക്ഷ്യങ്ങൾ

●വൃക്ഷതൈകൾ നടുക എന്നതിൽ നിന്നും ഒരു ചെറുവനം സൃഷ്ടിക്കുക

●ആഗോളതാപനത്തെ ചെറുക്കുക

●പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുക

പ്രവർത്തനങ്ങൾക്ക് ഇന്ന് തുടങ്ങും

പാലാരിവട്ടം അയ്യപ്പക്ഷേത്രം, വൈപ്പിൻ സാൽജോപുരം പള്ളി,ഫോർട്ട്‌കൊച്ചി അക്വിനാസ് കോളേജ്, എടത്തല അൽ അമീൻ കോളേജ് മാറമ്പള്ളി എം.ഇ.എസ്.കോളേജ് , പാറക്കടവ് എൻ.എസ്.എസ് സ്‌കൂൾ, ചേന്ദമംഗലം, നോർത്ത്പറവൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌ക്കൂളുകൾ എന്നിവിടങ്ങളിലും ഉന്നതിയുടെ സഹായത്തോടെ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്.

ഈ തൈകൾ നടാം

ദന്തപ്പാല, അശോകം, ആര്യ വെപ്പ്, കൂവളം, കണിക്കൊന്ന, കറിവേപ്പ്, നെല്ലി, മാതളം, മാവ്, ഇരുമ്പൻ പുളി, പേര, ചാമ്പ, ഞാവൽ, കടുക്ക, താന്നിക്ക, അത്തി, ജാതി, സീതപ്പഴം, മന്ദാരം, അമ്പഴം തുടങ്ങിയ വൃക്ഷങ്ങളും ബ്രഹ്മി, കയ്യോന്നി, കൊടങ്ങൽ, കീഴാർ നെല്ലി, ആടലോടകം, കറ്റാർവാഴ, ചെറൂള, സർപ്പഗന്ധി, ആവണക്ക്, തുളസി, തഴുതാമ, മഞ്ഞൾ, നറുനീണ്ടി, കാട്ടുതിപ്പലി, കൊടുവേലി, കുറുന്തോട്ടി, ഇഞ്ചി, എരുക്ക്, ശതാവരി, ശംഖുപുഷ്പം, പനിക്കൂർക്ക, മൈലാഞ്ചി തുടങ്ങിയ ഔഷധ സസ്യങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.