മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു ഷൈജു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ.ലത സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.ജെ. സേവ്യർ, സെലിൻ ജോർജ്ജ്, പി.വൈ. നൂറുദ്ദീൻ, എച്ച്.എം. ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗം റണറപ്പായി എബനേസർ എച്ച്.എസ്.എസ്. വീട്ടൂരും (197 പോയിന്റ), സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസും. (197 പോയിന്റ) എന്നീ സ്‌കൂളുകളും, ഹൈസ്‌ക്കൂൾ വിഭാഗം റണറപ്പായി വീട്ടുർ എബനേസർ എച്ച്.എസ്.എസും (198 പോയിന്റ), യു.പി. വിഭാഗം റണർ അപ്പായി സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്.എസും (76 പോയിന്റ),എൽ.പി. വിഭാഗം റണ്ണർ അപ്പ് ആയി ലിറ്റിൽ ഫ്‌ളവർ എൽ.പി. എസും (63 പോയിന്റ), തിരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്., എൽ.പി., യു.പി., ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി ഉൾപ്പടെ ഓവറോൾ ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കി.
ഓവറോൾ ചാമ്പ്യൻമാർ
●ഹയർസെക്കൻഡറി വിഭാഗം:
എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ-236 പോയിന്റ്
●ഹൈസ്‌ക്കൂൾ വിഭാഗം:
സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്.എസും-211 പോയിന്റ്
●യു.പി. വിഭാഗം:
സെന്റ് ജോസഫ്‌സ് എച്ച്.എസ്. ആരക്കുഴ-80 പോയിന്റ്
●എൽ.പി. വിഭാഗം ഓവറോൾ:
നിർമ്മല എൽ.പി. സ്‌കൂൾ-65 പോയിന്റ്