കൊച്ചി: കൊച്ചി നഗരത്തിലെ കുഴികളൊഴിയാത്ത റോഡുകൾക്ക് പരിഹാരമാർഗം നിർദ്ദേശിച്ച് ഇൻകെൽ ചീഫ് ടെക്‌നിക്കൽ അഡ്വൈസർ ജോസ് കുര്യൻ. റോഡുകളിൽ ടാറിനു പകരം സിമന്റ് ഉപയോഗിച്ച് വൈറ്റ് ടോപ്പിംഗ് നടത്തിയാൽ റോഡുകളെ സംരക്ഷിക്കാം. ഇന്ത്യയിൽ ചൈന്നെ, ഹൈദ്രാബാദ്, പൂനെ,ബാംഗ്ളൂർ തുടങ്ങിയ നഗരങ്ങളിൽ ഇത്തരം റോഡുകൾ നിർമ്മിച്ച് വിജയം കൈവരിച്ചതാണ്. കൂടാതെ കേരളത്തിൽ കൊച്ചിയിലും തൃശൂരും ചെറിയ രീതിയിൽ സിമന്റ് ഉപയോഗിച്ച് വൈറ്റ് ടോപ്പിംഗ് ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഴുവൻ റോഡുകളും ഇത്തരത്തിൽ നിർമ്മിക്കുകയാണെങ്കിൽ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശനങ്ങൾ പരിഹരിക്കാനാകുമെന്ന് ജോസ് കുര്യൻ പറഞ്ഞു. നിർമ്മാണ ചെലവ് ടാറിംഗ് റോഡുകളെക്കാൾ 35 ശതമാനത്തോളം കൂടുതലാണ്. എന്നാൽ മറ്റ് റോഡുകളെ അപേക്ഷിച്ച അറ്റക്കുറ്റപണിയും അപകടവും കുറവാണ് എന്നുമാത്രമല്ല മഴക്കാലത്തും റോഡുകൾ പൊട്ടുകയില്ല. മഴവെള്ളത്തെ വലിച്ചെടുക്കുന്നതിലൂടെ വെള്ളക്കെട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണങ്ങൾ

 ചുരുങ്ങിയത് 20 വർഷം ഈട് നിൽക്കും

 റോഡുകൾക്ക് സുരക്ഷ

 ഇന്ധനം ലാഭിക്കൽ

 ഊർജ്ജം ലാഭിക്കൽ

 സുസ്ഥിരത