print

കൊച്ചി: ചെങ്ങന്നൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾ കുടുങ്ങിയത് റെയിൽവേ സംരക്ഷണ സേനയുടെ (ആർ.പി.എഫ്) ചെന്നൈയിലെ പാസഞ്ചർ സെക്യൂരിറ്റി അസി.കമ്മിഷണർ എ.കെ.പ്രിന്റ് ഒരുക്കിയ വലയിൽ. കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് കൈമാറിയതോടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷൻ. സ്റ്റേഷൻ മുഴുവൻ പരിശോധിച്ച സംഘം സി.സിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചപ്പോൾ പ്രതികൾ ആലപ്പുഴ - ചെന്നൈ സൂപ്പർഫാസ്റ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് കൊൽക്കത്തയിലേക്കുള്ള കോറമാണ്ഡൽ എക്‌സ്‌പ്രസിന്റെ മുൻവശത്തുള്ള ജനറൽ കമ്പാർട്ടുമെന്റിൽ കയറുന്ന ദൃശ്യവും ലഭിച്ചു. ഈ സമയം ട്രെയിൻ വിജയവാഡയിൽ എത്തിയിരുന്നു. ഉടൻ തന്നെ പ്രിന്റ് വിശാഖപട്ടണത്തെ ആർ.പി.എഫ് സ്റ്റേഷനിലേക്ക് വിവരവും പ്രതികളുടെ ചിത്രവും കൈമാറി. ഈ നീക്കമാണ് വളരെ വേഗത്തിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്. ട്രെയിൻ അവിടെ എത്തിയപ്പോൾ ആർ.പി.എഫ് പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് പ്രിന്റ്.