പെരുമ്പാവൂർ: ആശ്രയ ചാരിറ്റബിൾ ട്രസറ്റ് സ്‌പെഷ്യൽ സ്‌കൂളിന്റെയും ചെമ്പറക്കി ബ്ലെസ് റിട്ടയർമെന്റ് ലിവിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. ആശ്രയ സ്‌പെഷ്യൽ സ്‌കൂളിൽ വച്ച് ട്രസറ്റ് രക്ഷാധികാരി പ്രിൻസ് പാട്ടാശേരി അദ്ധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ സുലേഖ ഗോപാലകൃഷ്ണൻ, ബഷീർ, ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് ഡയറക്ടർ ശീതൾ, ട്രസറ്റ് പ്രസിഡന്റ് അഡ്വ.സി കെ സൈദ് മുഹമ്മദാലി, വൈസ് പ്രസിഡന്റ് ബാവാ ഹുസൈൻ, ട്രെഷറർ ജോയ് പി സി, ബോർഡ് മെമ്പർമാരായ ഡോ ജോൺ ജോസഫ്, കെ എം നാസർ,കെ.ജയകൃഷ്ണൻ , എന്നിവർ സംസാരിച്ചു.