പറവൂർ : കേരള വിധവാസംഘം എറണാകുളം ജില്ല കൺവെൻഷൻ നാളെ (ശനി) രാവിലെ പത്തിന് പറവൂർ മിനി ടൗൺ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ. ഗിരിജ അദ്ധ്യക്ഷത വഹിക്കും. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസി‌ഡന്റ് എ.ഐ. നിഷാദ് മുതിർന്നവരെ ആദരിക്കലും നഗരസഭ ചെയർപേഴ്സൺ ഇൻ ചാർജ് ജെസി രാജു അംഗത്വ കാർഡ് വിതരണവും നിർവഹിക്കും.