പറവൂർ : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഡോൺ ബോസ്കോ ആശുപത്രിയിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഇൻ ചാർജ് ജെസി രാജു ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സാജു കണിച്ചുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. റോക്കി റോബി, ഫാ. ഷാബു കുന്നത്തുർ, ഡോ. പൗലോസ് മത്തായി, സിസ്റ്റർ സ്നേഹ ലോറൻസ് തുടങ്ങിയവർ സംസാരിച്ചു. ഡോ ജോൺ ജോർജ് ക്ളാസെടുത്തു.