പറവൂർ : കൂട്ടുകാട് സാന്റാക്രൂസ് എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശിശുദിനത്തിൽ വിദ്യാർത്ഥികൾ ആകാശയാത്ര നടത്തി. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കണ്ണൂർക്കായിരുന്നു ആകാശയാത്ര. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ചിത്രരചനാ മത്സരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. ചരിത്ര സ്മാരകങ്ങളായ സെന്റ് ആഞ്ചലൊഫോർട്ട്, അറക്കൽ കൊട്ടാരം, പറശിനിക്കടവ് സ്നേക്ക് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ വിദ്യാർത്ഥികൾ പഠനറിപ്പോർട്ട് തയ്യാറാക്കി. ഹെഡ്മിസ്ട്രസ് മിനി ജോർജ്, എം.എ. റൂബി, ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളായ ബെന്നി ജോസഫ്, കെ. ഉണ്ണിക്കൃഷ്ണൻ, ഷിജോ ജോസഫ്, ടെൻസി എന്നിവർ നേതൃത്വം നൽകി.