കൊച്ചി: ഭാഷയുടെ സുതാര്യതയും വ്യക്തതയും കൊണ്ടു വേറിട്ട നിരൂപകനായിരുന്നു പ്രൊഫ.എസ്.ഗുപ്തൻ നായരെന്ന് പ്രൊഫ.എം.തോമസ് മാത്യു പറഞ്ഞു. നിലപാടുകളിൽ കാർക്കശ്യത നിലനിർത്തിയപ്പോഴും ഭാഷ ദുർഗ്രഹമാക്കാതെ അദ്ദേഹം ശ്രദ്ധിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളവിഭാഗം സംഘടിപ്പിച്ച എസ്.ഗുപ്തൻനായർ ജൻമശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി.ജയമോൾ ഉദ്‌ഘാടനം ചെയ്തു. കവിയും കോളേജിലെ അദ്ധ്യാപകനുമായ എസ്.ജോസഫ് അദ്ധ്യക്ഷനായി. ഡോ.എം.എസ്.മുരളി, ഫ്രൊഫ.ശർമ്മിഷ്‌ഠ, പ്രൊഫ.ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.