കൊച്ചി: നാടകക്കളരി പ്രസ്ഥാനത്തിന്റെ 52 ാം വാർഷികത്തിൽ നാടകപരിശീലനം, വിദേശികൾക്കായി ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും. ജോൺ ടി. വേക്കൻ നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിലെ കലാകാരന്മാർക്കും അഭിനയ പരിശീലനക്കളരി സംഘടിപ്പിക്കും. ആറുമാസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 9400532481.

എം. ഗോവിന്ദൻ, സി.എൻ. ശ്രീകണ്ഠൻനായർ, ജി. ശങ്കരപ്പിള്ള, എം.വി. ദേവൻ, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കർ, ജി. അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1967 ൽ ശാസ്താംകോട്ടയിൽ ആരംഭിച്ച നാടകക്കളരി പ്രസ്ഥാനമാണ് നാടകത്തിന് ശാസ്ത്രീയമായ പരിശീലനസമ്പ്രദായം കേരളത്തിൽ ആദ്യം നടപ്പാക്കിയത്.