പറവൂർ : കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ന് പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് എക്സിബിഷനും സെമിനാറും നടക്കും. ശാസ്ത്ര വിസ്മയം മനുഷ്യൻ പുരോഗതിയിലേക്ക് എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിക്കും. രാവിലെ ഒമ്പതരയ്ക്ക് നഗരസഭ ചെയർപേഴ്സൺ ഇൻ ചാർജ് ജെസി രാജു ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഹണി ജോൺ മുഖ്യ പ്രഭാഷണം നടത്തും. എൻ.എം. പിയേഴ്സൺ, ഡെന്നി തോമസ്, കെ.കെ. വേണുഗോപാൽ, സി.എൽ. ലാലി, ടി. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് സെമിനാറും ശാസ്ത്രപ്രദർശനവും നടത്തുന്നത്.